എരുമേലി: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നാളെ രാവിലെ 8.30ന് എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ നിർവഹിക്കും. എരുമേലി സെന്ററിൽ 13 ഓർഡിനറി സർവീസുകളാണുള്ളത്. ഈ 13 സർവീസിലും സൗജന്യ യാത്ര ലഭ്യമാകും. രാവിലെ 8.30ന് ആദ്യ ഫ്രീ ടിക്കറ്റ് നൽകിയാണ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം സെന്ററിൽ നിന്ന് എരുമേലി പേട്ടക്കവല വരെ എംഎൽഎ യാത്ര ചെയ്യും. ഉദ്ഘാടനമായി ആദ്യ സർവീസ് എരുമേലിയിൽ നിന്ന് പൊൻകുന്നത്തേക്കാണ് പുറപ്പെടുക.
ഓർഡിനറി ബസുകളിൽ ഫ്രീ യാത്രയുടെ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുമെന്ന് കെഎസ്ആർടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്റർ ചാർജ് ഓഫീസർ ഷാജി കെ. പാലക്കാട്ട് അറിയിച്ചു.
എരുമേലി സെന്ററിൽ നിന്ന് പുറപ്പെടുന്ന 13 ഓർഡിനറി സർവീസുകളും പുറപ്പെടുന്ന സമയവും ചുവടെ.
എറണാകുളം വഴി ഗുരുവായൂർ - രാവിലെ 4.45. പമ്പാവാലി, മൂക്കൻപെട്ടി, കുഴിമാവ്, 504, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട, തലയോലപ്പറമ്പ് വഴി വൈറ്റില - രാവിലെ 4.45ന്. ചങ്ങനാശേരി, ആലപ്പുഴ, ചേർത്തല - രാവിലെ 5.20ന്. ചെറുതോണി, കട്ടപ്പന - രാവിലെ 5.30ന്. മുണ്ടക്കയം, കോട്ടയം മെഡിക്കൽ കോളജ് - രാവിലെ 5.50ന്. എറണാകുളം ഹൈക്കോടതി - രാവിലെ 6.10ന്. കിസുമം, കോട്ടയം - രാവിലെ 6.20ന്. പൊൻകുന്നം - രാവിലെ 6.45ന്. ചങ്ങനാശേരി, തിരുവല്ല, മണ്ണാറശാല - രാവിലെ 6.50ന്. പമ്പ, പൊൻകുന്നം - രാവിലെ ഏഴിന്. മുണ്ടക്കയം - ആലപ്പുഴ - രാവിലെ 7.05ന്. കുരുമ്പൻമുഴി, പൊൻകുന്നം - രാവിലെ 7.40ന്. മുണ്ടക്കയം, കണയങ്കവയൽ - രാവിലെ 11.30ന്.